NEWS
ഗാന്ധിഭവൻ ദേവാലയത്തിന്റെ അമ്മ വീടിന്റെ രണ്ടാം വാർഷിക ആഘോഷം
11/10/2025 05:56 PM IST
nila

ചെങ്ങന്നൂർ. ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിന്റെ അമ്മ വീടിന്റെ രണ്ടാം വാർഷിക ആഘോഷം
ഞായറാഴ്ച
രാവിലെ 9 മുതൽ നടക്കും.
പുതിയ വാഹനത്തിന്റെ താക്കോൽദാനവും ഉണ്ടായിരിക്കും
മന്ത്രി സജി ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എംജി ശ്രീകുമാർ അധ്യക്ഷത വഹിക്കും. ഡോ. പുനലൂർ സോമരാജൻ ആമുഖ പ്രഭാഷണം നടത്തും. ബംഗളൂരു ഇന്ദിരാഗാന്ധി കോളേജ് ഓഫ് നേഴ്സിങ് ഡയറക്ടർ
പി വി പ്രസാദ് പട്ടശ്ശേരിയിൽ ആണ്
വാഹനം സംഭാവന ചെ
യ്തത്.
മാന്നാർ എസ്എൻഡിപി യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തും. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠം മഠാധിപതി സ്വാമി ശിവ ബോധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയം ഡയറക്ടർ ഗംഗാധരൻ ശ്രീ ഗംഗ, വെൽഫെയർ ഓഫീസർ ബാബു കല്ലുത്തറ, മാനേജർ പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











